Thursday, 4 September 2014

പ്രേക്ഷകനോടൊപ്പം ഈ മുന്നറിയിപ്പ് - Movie Talk Review






സാധാരണക്കാരന്റെ ജീവിതത്തോട് ചേർന്ന് നില്ക്കുന്ന തത്വങ്ങൾ പറയുന്നവരെ നമുക്ക് പണ്ടേ ഇഷ്ടമാണ് . ട്രൈലറും ടിസറും പല തവണ കണ്ടു എനിക്ക് തോന്നിയ ആ ഒരു ഇഷ്ടം ആണ് മുന്നറിയിപ്പ് എന്ന ചിത്രം ഈ നട്ട പാതിരായ്ക്കും എന്നെ കാണാൻ പ്രേരിപിച്ചത്‌ .ഓണ്‍ലൈൻ നിരൂപണങ്ങളും മഹാ പിശുക്കൻ ആയ നമ്മുടെ indiavision മനീഷ് നല്കി 4/5 ratingum നല്കിയ അമിത പ്രതീക്ഷയുടെ ഭാരവുമായാണ് ഞാൻ ആ സിനിമാസ്നു ഉള്ളിലേക്ക് കടന്നത്‌ . ഭാഗ്യം ഒരു 15 പേര് കാണും ,ഷോ ക്യാൻസൽ ആവിലാലോ .പ്രതീക്ഷകൾ തെറ്റിയില്ല ടൈറ്റിൽ പ്രത്യക്ഷപെടുമ്പോൾ മുതൽ കാണികളെ വല്ലാതെ അകര്ഷികുന്ന ഒരു വ്യത്യസ്ഥത , പക്വതയര്ന്ന കൈ അടകത്തോടെ സംവിധയകൻ ഓരോ ഫ്രെമും കാണികൾക് മുമ്പിൽ അവതരിപികുന്നു . വിദേശ ഭാഷകളിലെ psycho thriller movies കണ്ടു ഇതുപോലെ ഒന്ന് മലയാളത്തിൽ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സിനിമ ആരാധകർക്ക് തീര്ച്ചയായും പ്രതീക്ഷ നല്കുന്നു മുന്നറിയിപ്പ് എന്ന ഈ മനോഹര ചിത്രം .

Positives:

മമ്മൂട്ടി-
ഒറ്റ വക്കിൽ പറഞ്ഞാൽ ഈ ചിത്രം മമ്മൂട്ടി എന്ന മഹാ നടൻറെ ഒരു വൻ തിരിച്ചു വരവാണ് . താരത്തിൽ നിന്ന് കഥാപാത്രം ആയി പരകായപ്രവേശം ചെയ്യാൻ മമ്മൂട്ടി എന്ന നടനുള്ള അസാധ്യമായ കഴിവിന്റെ എറ്റവും വലിയ ഉദാഹരണം .മമ്മൂട്ടി എന്നാ താരത്തിനെ അല്ല രാഘവൻ എന്ന സാധാരണകാരനെ ആണ് പ്രേക്ഷകൻ മുന്നറിയിപ്പിൽ ഉടനീളം കാണുന്നത് . തീര്ച്ചയായും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലു ആയിരിക്കും ഈ മുന്നറിയിപ്പ് . ക്ലൈമാക്സിൽ ഇക്ക നടത്തുന്ന ആ ഒരു performance മാത്രം മതി തനിക്ക് ഒരു പകരകാരൻ ഇല്ല എന്ന് ഇക്കാക് തെളിയിക്കാൻ .

വേണു -
സംവിധയകാൻ എന്ന നിലയിലും ക്യാമറമാൻ എന്ന നിലയിലും വേണുവിന് അഭിമാനിക്കാൻ വക നല്കുന്നു ഈ ചിത്രം . 13 വര്ഷത്തെ കാത്തിരുപ്പ് വിഫലം ആയില്ല . തലമുറകളായി തുടർന്ന് വരുന്ന അവതരണ ശൈലിയെ അപ്പാടെ പുറം തള്ളി മലയാളികള്ക് പരിചിതം അല്ലാത്ത പുതിയ ഒരു ആഖ്യാന രീതി അവതരിപിച്ച വേണു തികച്ചും അഭിനന്ദനം അര്ഹിക്കുന്നു.

ഉണ്ണി-
ഈ ചിത്രത്തിലെ ഓരോ സംഭാഷണങ്ങളും ഇതിന്റെ തിരക്കഥ യും ഈ ചിത്രം മനോഹരം ആക്കുന്നതിൽ വഹിക്കുന്ന പങ്കു ചെറുതല്ല.

രഞ്ജിത്ത്-
ചരിത്രം പരിശോധിച്ചാൽ ഒരികലും വിജയം ആവാൻ സാധ്യത ഇല്ലാത്ത ഈ ചിത്രം നിര്മിച്ച് പ്രേക്ഷകന് മുൻപിൽ എത്തിക്കാൻ ഇദേഹം കാണിച്ച ധൈര്യം അഭിനന്ദനാർഹം .

പശ്ചാത്തല സംഗീതം -
ചിത്രത്തിന് അനുയോജ്യമായ രീതിയിൽ പ്രേക്ഷകനെ ശ്വാസം അടകിപിടിച്ചു കാണാൻ പ്രേരിപികുന്ന രീതിയിൽ ഉളള അവതരണം .

പ്രിത്വി രാജ് -
സ്വന്തം വ്യക്തി താത്പര്യങ്ങൾക് അപ്പുറം നല്ല സിനിമയുടെ ഭാഗമാവാൻ ഈ നടൻ കാണിക്കുന്ന താല്പര്യം അഭിനന്ദനം അര്ഹിക്കുന്നു . ഒരു കാലത്ത് അഹങ്കാരി എന്ന് മലയാളി വിളികുകയും പിന്നീട് മലയാളികളുടെ അഹങ്കാരം എന്ന് മാറ്റി വിളികപെടുകയും ചെയ്ത ഈ നടൻറെ സാനിധ്യം മുന്നറിയിപ്പിന് നല്കിയ പ്രചാരണം ചെറുതല്ല.

അഭിനേതാക്കൾ -
അപർണ്ണ എന്ന നയികയിലെ അഭിനേത്രിയെ പുറത്തു കൊണ്ട് വന്നു എന്നതിൽ മുന്നറിയിപ്പിന്റെ അന്നിയരപ്രവര്തകര്ക് അഭിമാനികാം . ചിത്രത്തിൽ ഉടനീളം നിറഞ്ഞു നില്കുന്ന അഞ്ജലി എന്നാ കഥാപാത്രം ആയി, പ്രേക്ഷകന്റെ തന്നെ പ്രതിരൂപം ആയി, അവനു തോന്നാവുന്ന സംശയങ്ങൾക് ഉത്തരം തേടി അപർണ്ണ ചിത്രത്തിൽ നിറഞ്ഞു നിൽകുന്നു .കൂടാതെ ചന്ദ്രാജി എന്നാ കഥാപാത്രം ആയി ജോയ് മാത്യു മനോഹരമായ പ്രകടനം ആണ് കാഴ്ച വച്ചത്.

ക്ലൈമാക്സ്‌ -
മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ മനോഹാരിത . മമ്മൂക്കയും അപർണയും അസാധ്യമായ അഭിനയ പ്രകടനം കാഴ്ച വച്ച നിമിഷങ്ങൾ . ആ ചിരി ,മുന്നറിയിപ്പ് കണ്ടു ഇറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ മായാതെ കിടക്കും ഇക്കയുടെ ആ ചിരി . ഒരായിരം ചൊദ്യങ്ങൾ പ്രേകഷക മനസിലെക് ഉയർത്തികൊണ്ടു ചിത്രം അവസനികുമ്പോ മലയാള സിനിമാ ചരിത്രത്തിലെ എറ്റവും മനോഹരമായ ക്ലൈമാക്സിൽ ഒന്നായി അത്‌ മാറുന്നു .അതാണു മുന്നറിയിപ്പിൻറെ മനോഹരിതയും .

Negatives:

എല്ലത്തരം പ്രെക്ഷകരെയും ത്രിപ്തിപെടുത്താൻ മുന്നറിയിപ്പിനു സാധിച്ചെന്ന് വരില്ല

എഡിടിങ്ങിൽ കുറച്ചു കൂടെ ശ്രദ്ധ ആകാമായിരുന്നു . ex: സെക്കന്റ്‌ ഹാഫിൽ ഒരു ഷോട്ട് തന്നെ രണ്ടു തവണ കാണിക്കുന്നു ( രാഘവൻ താമസികുന്ന സ്ഥലം രണ്ടു ദിവസം കാണിക്കുമ്പോൾ ) .

പക്ഷെ ഇതൊന്നും ശ്രദ്ധിക്കാൻ പ്രേക്ഷകനു അവസരം കൊടുകാത്ത രീതിയിൽ മനോഹരമായാണ്‌ മുന്നറിയിപ്പു നമ്മുടെ മുന്പിലെക് എത്തുക .
തിയേറ്റർ വിട്ടിരങ്ങിയിട്ടും ഒരു രാഘവൻ ഇഫ്ഫെക്റ്റ് വിടാതെ പിൻതുടരുന്നു .ഇനി ഇങ്ങേരെ ഒഴിപികാൻ രാജാധി രാജാ കാണണ്ട വരുമോ ആവോ
എന്താണേലും നമ്മുടെ രാജുവേട്ടൻ പറഞ്ഞ പോലെ ഈ രാഘവൻ ആളു ഞെരിപ്പാ കേട്ടോ